Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress M

റോ​ഷി അ​ഗ​സ്റ്റി​നു​മാ​യു​ള്ള​ത് സ​ഹോ​ദ​ര​തു​ല്യ ബ​ന്ധം: ജോ​സ് കെ. ​മാ​ണി

കൊ​ച്ചി: റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി സ​ഹോ​ദ​ര​തു​ല്യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും ആ ​സ്വാ​ത​ന്ത്ര്യം റോ​ഷി അ​ഗ​സ്റ്റി​ന് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി ആ​രാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ർ​ട്ടി​യാ​ണ്. അ​തി​ൽ ത​ർ​ക്ക​ങ്ങ​ൾ​ക്കോ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ​ക്കോ സ്ഥാ​ന​മി​ല്ല. ചെ​യ​ർ​മാ​ൻ ത​ന്നെ​യാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്, അ​തി​ൽ സം​ശ​യം വേ​ണ്ട​യെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി തീ​രു​മാ​നി​ച്ചു എ​ന്ന​ല്ല, തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് റോ​ഷി പ​റ​ഞ്ഞ​ത്.

മാ​ധ്യ​മ​ങ്ങ​ൾ ഭാ​വ​ന​യി​ൽ നി​ന്നും വി​ശ​ദീ​ക​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് തി​രു​ത്തേ​ണ്ടി​വ​രു​ന്ന​ത്. മൈ​ക്ക് ത​ട്ടി​പ്പ​റി​ക്കു​ക​യ​ല്ല ഉ​ണ്ടാ​യ​ത്. ചാ​ന​ലു​ക​ൾ ന​ൽ​കു​ന്ന പ​ല വാ​ർ​ത്ത​ക​ളും സ്വ​ന്ത​മാ​യി നി​ർ​മി​ക്കു​ന്ന ന​രേ​റ്റീ​വു​ക​ൾ മാ​ത്ര​മാ​ണ്.

ഒ​രു പാ​ർ​ട്ടി അം​ഗം ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല. അ​ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്ന​തു​പോ​ലെ ഗൗ​ര​വ​ക​ര​മാ​യ ച​ർ​ച്ച​യാ​ക്കി മാ​റ്റേ​ണ്ട​തി​ല്ലെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി.

ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യ​ല്ല, വി​ക​സ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പോ​ക​ണം. അ​ത​നു​സ​രി​ച്ച് വേ​ണം ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണാ​ൻ. പാ​ർ​ട്ടി നേ​തൃ​ത്വ​വും അ​ണി​ക​ളും താ​ൻ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടാ​കാം, എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം പാ​ർ​ട്ടി പ്ര​ഖ്യാ​പി​ക്കും. ഒ​രാ​ൾ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​വി​ടെ​യാ​ണ് ഇ​ത്ര കു​ഴ​പ്പ​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

എ​ൽ​ഡി​എ​ഫി​ന്‍റെ വി​ക​സ​ന​മു​ന്നേ​റ്റ ജാ​ഥ​യു​ടെ ശോ​ഭ കെ​ടു​ത്താ​ൻ സം​ഘ​ടി​ത​നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു പി​ന്നി​ൽ പെ​യ്ഡ് പ്ലാ​റ്റ്ഫോ​മാ​ണെ​ന്നും ഇ​തൊ​ന്നും ജ​ന​ങ്ങ​ൾ മു​ഖ​വി​ല​യ്ക്കെ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

കേരള കോൺഗ്രസ് എൽഡിഎഫ് വിടില്ലെന്ന് ബിനോയ് വിശ്വം

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ഇ​ട​തു​മു​ന്ന​ണി വി​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം.

ജോ​സ് കെ. ​മാ​ണി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നു​ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ തു​ട​രു​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഇ​ത് വി​ശ്വ​സി​ക്കാ​നാ​ണ് സി​പി​ഐ​ക്കു താ​ത്പ​ര്യ​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കെ.​എം. മാ​ണി​യെ എ​തി​ർ​ത്ത​തും സ​മ​രം ചെ​യ്ത​തു​മെ​ല്ലാം പ​ഴ​യ ക​ഥ. അ​തി​നു​ശേ​ഷം ധാ​രാ​ളം വെ​ള്ളം ഒ​ഴു​കി​പ്പോ​യി​ല്ലേ എന്നാ​യി​രു​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

Kerala

സതീശന്‍റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയി: എം.എ. ബേബി

തിരുവനന്തപുരം: വി.ഡി. സതീശന്‍റെ വിസ്മയം ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ ചീറ്റിപ്പോയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മണ്ണന്തലയിൽ സിപിഎമ്മിന്‍റെ ​ഗൃഹസന്ദർശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കനഗോലുമാരുടെ ഉപദേശ പ്രകാരം രാഷ്‌ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റിയെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡിഗാനം ഉപയോഗിച്ചു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു ആശയക്കുഴപ്പവും പാർട്ടിക്കില്ലെന്നും എം.എ. ബേബി പറഞ്ഞു. അറസ്റ്റിലായ എ. പത്മകുമാറിന്‍റെ പങ്ക് വ്യക്തമായാൽ കൃത്യമായ നടപടി സിപിഎം എടുക്കും. കേസിൽ കുറ്റപത്രം നൽകുമ്പോൾ നടപടിയുണ്ടാകുമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

Kerala

പാലാ വിട്ടുകൊടുക്കില്ല; ജോസ് വേണമെങ്കില്‍ തിരുവമ്പാടിക്കു പോകട്ടെയെന്ന് മാണി സി. കാപ്പന്‍

കോട്ടയം: കേരള കോൺഗ്രസ്-എം യുഡിഎഫിലെത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ, പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ. വേണമെങ്കിൽ ജോസ് കെ. മാണി തിരുവമ്പാടിയിൽ മത്സരിക്കട്ടെയെന്നാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

കേരള കോൺഗ്രസ്-എം എത്തുന്ന പക്ഷം തിരുവമ്പാടിയില്‍ മാണി സി. കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്‍റെ തീരുമാനം. ഇതുപ്രകാരം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ താന്‍ പാലാ വിടില്ലെന്ന നിലപാടില്‍ മാണി സി. കാപ്പന്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കേരള കോൺഗ്രസ്-എം യുഡിഎഫിലേക്കെത്തുന്നതിൽ മാണി സി. കാപ്പന് എതിർപ്പില്ല. എന്നാൽ പാലാ സീറ്റ് വിട്ടുനൽകികൊണ്ടുള്ള വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ തു​ട​രും; നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണ്: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: മു​ന്ന​ണി മാ​റ്റ​ത്തെ കു​റി​ച്ച് ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ ത​ന്നെ തു​ട​രു​മെ​ന്നും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. നി​ല​പാ​ട് നേ​ര​ത്തെ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും ജോ​സ് പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​വി​ടെ​യാ​ണോ അ​വി​ടെ ആ​യി​രി​ക്കും ഭ​ര​ണ​മെ​ന്നും ജോ​സ് അ​വ​കാ​ശ​പ്പെ​ട്ടു. നി​ല​പാ​ടു​ക​ളി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന ആ​ള​ല്ല താ​നെ​ന്നും ജോ​സ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫി​ന്‍റെ മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യു​ടെ ക്യാ​പ്റ്റ​ൻ താ​ൻ താ​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണ് എ​ൽ​ഡി​എ​ഫ് യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്നെ​തെ​ന്നും യോ​ഗ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും ജോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ർ​ട്ടി എ​ല്ലാ കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. റോ​ഷി അ​ഗ​സ്റ്റി​നു​മാ​യി ഒ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വും ഇ​ല്ലെ​ന്നും ജോ​സ് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും ജോ​സ് പ​റ​ഞ്ഞു.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം മു​ന്ന​ണി വി​ടി​ല്ല; വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കോ​ൺ​ഗ്ര​സ് പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫ് വി​ടി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. മു​ന്ന​ണി മാ​റി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം അ​ധ്യ​ക്ഷ​നാ​യ ജോ​സ് കെ. ​മാ​ണി ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നേ​രി​ട്ടും അ​വ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​ണെ​ന്നും വാ​സ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ന​ഗോ​ലു​വി​ന്‍റെ ഉ​പ​ദേ​ശ പ്ര​കാ​ര​മാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും കോ​ൺ​ഗ്ര​സ് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്നാ​ലെ ന​ട​ക്കു​ക​യാ​ണ്. ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വ് കൊ​ണ്ടാ​ണ് ഇ​ത് ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സി​ൽ ത​മ്മി​ൽ ത​ല്ലും ക​ടി​പി​ടി​യു​മാ​ണെ​ന്നും വാ​സ​വ​ൻ പ​റ​ഞ്ഞു.

കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ ഐ​ഷ പോ​റ്റി സി​പി​എം വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​തി​നെ കു​റി​ച്ചും വാ​സ​വ​ൻ പ്ര​തി​ക​രി​ച്ചു. ഐ​ഷ പോ​റ്റി​യു​ടേ​ത് വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മ​നാ​ണെ​ന്നാ​ണ് വാ​സ​വ​ൻ പ​റ​ഞ്ഞ​ത്. ഐ​ഷ പോ​റ്റി​യു​ടെ മാ​റ്റം കാ​ര​ണം ഒ​രു ക്ഷീ​ണ​വും പാ​ർ​ട്ടി​ക്ക് സം​ഭ​വി​ക്കി​ല്ലെ​ന്നും വാ​സ​വ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ല; അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫ് ജ​യി​ക്കും: മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ പ്ര​തി​ക​ര​ണ​വു​മാ​യി ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ മോ​ൻ​സ് ജോ​സ​ഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നും അ​വ​രി​ല്ലെ​ങ്കി​ലും യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ട​ത്ത​രു​തെ​ന്നും മോ​ന്‍​സ് ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

"രാ​ഷ്ട്രീ​യ​മാ​യി ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​ക​ളെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ആ​രാ​ണ് ഇ​വ​രെ ക്ഷ​ണി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ച​ര്‍​ച്ച​ക​ള്‍ ന​ല്ല​ത​ല്ലെ​ന്ന് ഞ​ങ്ങ​ളു​ടെ പാ​ര്‍​ട്ടി പ​റ​ഞ്ഞു. ഇ​ന്ന് കേ​ര​ള​ത്തി​ല്‍ ഈ ​ക​ക്ഷി​ക​ളൊ​ന്നും ഇ​ല്ലാ​തെ​യ​ല്ലേ ഇ​ത്ര വ​ലി​യ വി​ജ​യ​മു​ണ്ടാ​യ​ത്. പാ​ര്‍​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​വ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. അ​വ​രി​ല്ലാ​തെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം യു​ഡി​എ​ഫ് ക​ര​സ്ഥ​മാ​ക്കി.'-​മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

"അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നാ​ണ് കേ​ര​ള ജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നി​ശ്ച​യ​മാ​യും ഈ ​ക​ക്ഷി​ക​ളി​ല്ലാ​തെ ത​ന്നെ വ​രും. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്വാ​ധീ​ന​മേ​ഖ​ല​ക​ളെ​ല്ലാം യു​ഡി​എ​ഫ് തൂ​ത്തു​വാ​രി. ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ നേ​ടി.'-​മോ​ന്‍​സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Kerala

എൽഡിഎഫിൽ ഉ​റ​ച്ചു​നി​ൽ​ക്കും; മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി​യി​ല്ല: പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം എൽഡിഎഫിൽ ത​ന്നെ തു​ട​രു​മെ​ന്ന് റാ​ന്നി എം​എ​ൽ​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ. മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച ഒ​രു ച​ർ​ച്ച​യ്ക്കും പ്ര​സ​ക്തി ഇ​ല്ലെ​ന്നെ​ന്നും പ്ര​മോ​ദ് വ്യ​ക്ത​മാ​ക്കി.

ജോ​സ് കെ ​മാ​ണി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട​തു​പ​ക്ഷ​ത്ത് ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നു​വെ​ന്ന കൃ​ത്യ​മാ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ത് ത​ന്നെ​യാ​ണ് പാ​ര്‍​ട്ടി​യു​ടേ​യും നി​ല​പാ​ട്. അ​തി​ന​പ്പു​റ​ത്തേ​ക്കു​ള്ള ഒ​രു ച​ര്‍​ച്ച​ക്കും പ്ര​സ​ക്തി​യി​ല്ലെ​ന്നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

പു​റ​മേ മ​റ്റു വാ​ദ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ലും അ​ണി​യ​റ​യി​ൽ മു​ന്ന​ണി മാ​റ്റ​ത്തി​നാ​യി സ​ജീ​വ​മാ​യ നീ​ക്ക​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ന​ട​ത്തി വ​രു​ന്ന​ത്. റോ​ഷി​യു​മാ​യി സി​പി​എം ആ​ശ​യ വി​നി​മ​യം തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ് കെ ​മാ​ണി പോ​കി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് സി​പി​എം.

എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​യ കാ​ലം മു​ത​ൽ ചോ​ദി​ക്കു​ന്ന​ത് എ​ല്ലാം ന​ൽ​കി​യാ​ണ് മു​ന്ന​ണി ജോ​സി​നെ ഒ​പ്പം നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ൻ​പു​ള്ള കാ​ര​ണ​മി​ല്ലാ​തെ മു​ന്ന​ണി മാ​റ്റം വി​ശ്വ​സി​ക്കാ​ൻ ക​ഴി​യാ​ത്ത പാ​ർ​ട്ടി എ​ന്ന പ്ര​തി​ച്ഛാ​യ ഉ​ണ്ടാ​ക്കും. ഇ​ത് ജോ​സ് കെ. ​മാ​ണി​ക്ക് മു​ന്നി​ലെ പ്ര​തി​സ​ന്ധി​യാ​ണ്.

കൂ​ടാ​തെ, മു​ന്ന​ണി വി​ട്ടാ​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം​എ​ൽ​എ​യും ഒ​പ്പം ഉ​ണ്ടാ​കി​ല്ല. ധാ​ർ​മി​ക​ത​യ്ക്ക് വി​രു​ദ്ധ​മാ​യ​ത് ഒ​ന്നും ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം റോ​ഷി അ​ഗ​സ്റ്റി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

 

Kerala

മുന്നണിമാറ്റത്തിൽ പ്രതികരിച്ചു ജോസ് കെ. മാണി; രാഷ്‌ട്രീയ നിലപാട് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​ടു​ക്കെ മു​ന്ന​ണി മാ​റ്റ അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഇ​ട​തു​മു​ന്ന​ണി വി​ട്ട് യു​ഡി​എ​ഫി​ൽ ചേ​രു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു.

കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും, പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പു​റ​മേ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ജോ​സ് കെ. ​മാ​ണി അ​റി​യി​ച്ചു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ബോ​ധ​പൂ​ർ​വം പാ​ർ​ട്ടി​യെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ജോ​സ് കെ. ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​സ്റ്റി​ന്‍റെ പൂ​ർ‌​ണ​രൂ​പം ഇ​ങ്ങ​നെ;

കേ​ര​ള കോ​ൺ​ഗ്ര​സ് എം ​പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം എ​ന്ന് പ​ല​വ​ട്ടം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ചി​ല സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ള്ള​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ന് പു​റ​ത്ത് ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്.

ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച സ​മ​ര​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ഈ ​വി​വ​രം മു​ന്ന​ണി നേ​താ​ക്ക​ളെ മു​ൻ​കൂ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണ്. കൂ​ടാ​തെ പാ​ർ​ട്ടി​യു​ടെ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​രും പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ട് സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ പു​റ​മേ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ൾ​ക്ക് പാ​ർ​ട്ടി​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. സ​ത്യം ഇ​താ​യി​രി​ക്കെ ആ​രെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ബോ​ധ​പൂ​ർ​വം പാ​ർ​ട്ടി അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ ഉ​ള്ള അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​ണ്. കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​കും.

 

 

 

 

 

 

 

 

Kerala

ജോ​സ് യു​ഡി​എ​ഫി​ൽ വ​രു​ന്നെ​ങ്കി​ൽ വ​ര​ട്ടെ; പാ​ലാ വി​ട്ടു ത​രി​ല്ല: മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ൽ വ​രു​ന്നെ​ങ്കി​ൽ വ​ര​ട്ടെ​യെ​ന്ന് പാ​ലാ എം​എ​ൽ​എ മാ​ണി സി. ​കാ​പ്പ​ൻ. എ​ന്നാ​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​ക്കൊ​ടു​ക്കി​ല്ലെ​ന്ന് കാ​പ്പ​ൻ പറഞ്ഞു. നി​ല​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എമ്മി​നെ യു​ഡി​എ​ഫി​ൽ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​നൗ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

"എ​ല​ത്തൂ​ർ സീ​റ്റ് ലീ​ഗി​നു വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ന്‍റെ പാ​ർ​ട്ടി ത​യാ​റാ​ണ്. പ​ക​രം പേ​രാ​മ്പ്ര വേ​ണം. ടീം ​യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടി​റ​ങ്ങി​യാ​ൽ വി​ജ​യം ഉ​റ​പ്പാ​ണ്.'-​കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"കെ‍‍​ഡി​പി​ക്കു നി​ല​വി​ൽ ര​ണ്ടു സീ​റ്റാ​ണ് ഉ​ള്ള​ത്. പാ​ലാ​യും ഏ​ല​ത്തൂ​രും ആ​ണ് ക​ഴി​ഞ്ഞ ത​വ​ണ ഞ​ങ്ങ​ൾ​ക്കു ത​ന്ന​ത്. അ​തി​ൽ പാ​ലാ വി​ജ​യി​ച്ചു. മൂ​ന്നു സീ​റ്റ് വേ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ത​വ​ണത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ഇ​ത്ത​വ​ണ മൂ​ന്നു സീ​റ്റ് വേ​ണം.'-​കാ​പ്പ​ൻ പ​റ​ഞ്ഞു.

എ​ല​ത്തൂ​ർ സീ​റ്റ് ലീ​ഗി​നു കി​ട്ടി​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്. മാ​റി​ക്കൊ​ടു​ക്കാ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. പ​ക​രം പേ​രാ​മ്പ്ര സീ​റ്റ് കി​ട്ട​ണം. അ​തി​ൽ വി​ജ​യ​സാ​ധ്യ​ത ഉ​ണ്ട്. ക്രി​സ്ത്യ​ൻ – മു​സ്‌​ലിം ക​ൺ​സോ​ളി​ഡേ​ഷ​ൻ ഉ​ണ്ടാ​യാ​ൽ ജ​യി​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ൽ ച​ർ​ച്ച​ക​ൾ യു​ഡി​എ​ഫി​ൽ ന​ട​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ അ​ൻ​വ​റി​നെ​യും സി.​കെ. ജാ​നു​വി​നെ​യും എ​ടു​ക്കാ​നു​ള്ള ച​ർ​ച്ച മാ​ത്ര​മേ ന​ട​ന്നി​ട്ടു​ള്ളു​വെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

"ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ എ​ൽ​ഡി​എ​ഫി​നാ​ണ് മു​ൻ​തൂ​ക്കം. പ​ക്ഷേ, ഞാ​ൻ മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങി​യാ​ൽ ചി​ത്രം മാ​റും. ര​ണ്ടു ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ചു. എ​നി​ക്കു​ള്ള വോ​ട്ട് അ​വി​ടെനി​ന്ന് പോ​യി​ട്ടി​ല്ല. ഇ​ട​തു​വോ​ട്ടു​ക​ളും എ​നി​ക്ക് കി​ട്ടും.'-​കാ​പ്പ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

 

Kerala

കേന്ദ്രവിരുദ്ധ സ​മ​ര​ത്തി​ല്‍നിന്നു വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം വി​ട്ടു​നി​ന്നെ​ന്ന വാ​ര്‍​ത്ത ത​ള്ളി ചെയർമാൻ ജോ​സ് കെ. ​മാ​ണി. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത വ​സ്തു​താ വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​പ്ര​തീ​ക​രി​ച്ചു.

കേ​ര​ള​ത്തി​നു പു​റ​ത്തു യാ​ത്ര​യി​ല്‍ ആ​യ​തി​നാ​ലാ​ണു പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നു തി​രു​വ​ന​ന്ത​പു​ര​ത്തെ സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. ഇ​ക്കാ​ര്യം മു​ന്‍​കൂ​ട്ടി എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്ന​തു​മാ​ണ്. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജു​മ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ എം​എ​ല്‍​എ​മാ​രും സ​മ​ര​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​തെ​ങ്കി​ലും ഒ​രു പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​കു​ന്ന അ​സാ​ന്നി​ധ്യ​ത്തെ മ​റ്റു രീ​തി​യി​ല്‍ വ്യാ​ഖ്യാ​നി​ച്ച് വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു പി​ന്നി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​നെ സ​മൂ​ഹ​മ​ധ്യ​ത്തി​ല്‍ ക​രി​വാ​രി​ത്തേ​ക്കു​ക​യെ​ന്ന അ​ജൻഡ​യാ​ണു​ള്ള​തെ​ന്നും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ന​ല്‍​കി​യ പ്ര​സ്താ​വ​ന​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16ന്

കോ​ട്ട​യം: മു​ന്ന​ണ​മാ​റ്റം ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം 16നു ​ന​ട​ക്കും. ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ലാ​ണു യോ​ഗം.

മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ചും രാ​ഷ്‌ട്രീ​യ നി​ല​പാ​ട് സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​മെ​ന്ന് പാ​ര്‍​ട്ടി​യു​ടെ നേ​താ​ക്ക​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി സൂ​ചി​പ്പി​ച്ചു. അ​തേ​സ​മ​യം മ​ധ്യേ​മേ​ഖ​ല എ​ല്‍​ഡി​എ​ഫ് റാ​ലി കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​യി​ക്കു​മെ​ന്ന മു​ന്ന​ണി ധാ​ര​ണ​യ്ക്കി​ടെ​യാ​ണു മു​ന്ന​ണി​മാ​റ്റം സം​ബ​ന്ധി​ച്ച ച​ര്‍​ച്ച സ​ജീ​വ​മാ​കു​ന്ന​ത്.

Kerala

പാ​ലാ ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി: മാ​ണി സി. ​കാ​പ്പ​ൻ

കോ​ട്ട​യം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ സീ​റ്റ് ആ​ർ​ക്കും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് മാ​ണി സി. കാ​പ്പ​ൻ എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു.

കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും കാ​പ്പ​ൻ പ​റ​ഞ്ഞു. പാ​ലാ​യി​ൽ യു​ഡി​എ​ഫി​ന് ഒ​രു സ്ഥാ​നാ​ർ​ഥി​യാ​യി​രി​ക്കും ഉ​ണ്ടാ​വു​ക. അ​ത് മാ​ണി സി. ​കാ​പ്പ​ൻ ആ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"പാ​ലാ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം തു​ട​ങ്ങി. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളും ആ​രം​ഭി​ച്ചു. ജോ​സ് കെ. ​മാ​ണി​ക്ക് പാ​ലാ കൊ​ടു​ക്ക​ണം എ​ന്ന് നേ​താ​ക്ക​ൾ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല.'-​മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

ജോ​സ് കെ. ​മാ​ണി രാ​ഷ്ട്രീ​യ കോ​പ്രാ​യം കാ​ണി​ക്കു​ന്ന ആ​ളാ​ണ്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന എ​ല്ലാ സ്ഥാ​ന​ങ്ങ​ളും പാ​തി വ​ഴി​യി​ൽ രാ​ജി​യ്ക്കും. പാ​ലാ​യി​ൽ ജോ​സ് മ​ത്സ​രി​ക്കും എ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​നെ യു​ഡി​എ​ഫി​ൽ കൊ​ണ്ടു​വ​രാ​ൻ മു​ന്ന​ണി​യി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ഡി​പി കൂ​ടു​ത​ൽ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൂ​ന്ന് സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​വി​ൽ മ​ത്സ​രി​ക്കു​ന്ന​ത് പാ​ലാ​യി​ലും എ​ല​ത്തൂ​രി​ലു​മാ​ണ്.

സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ട​ൻ ധാ​ര​ണ ഉ​ണ്ടാ​കും. എ​ല​ത്തൂ​ർ മു​സ്ലീം ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റൊ​രു സീ​റ്റ് കി​ട്ടി​യാ​ൽ എ​ല​ത്തൂ​ർ ലീ​ഗി​ന് കൊ​ടു​ക്കു​മെ​ന്നും യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ വ​ന്നാ​ൽ കെ​ഡി​പി​ക്ക് മ​ന്ത്രി സ്ഥാ​നം ഉ​ണ്ടാ​കു​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ പ​റ​ഞ്ഞു.

Kerala

ബി​നാ​ലെ​യി​ൽ അ​ന്ത്യ​ത്താ​ഴം വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ക​ലാ​സൃ​ഷ്ടി​ക്കെ​തി​രെ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി രം​ഗ​ത്ത്. അ​ന്ത്യ​ത്താ​ഴം വ​ള​രെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ആ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നു വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ട്ട​നി​ൽ​ക്കു​ക​യും എ​ത്ര​യും പെ​ട്ട​ന്ന് ഇ​തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം;

രാ​ജ്യ​ത്ത് ഉ​ട​നീ​ളം മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ൽ ചി​ല കോ​ണു​ക​ളി​ൽ നി​ന്നും നി​ര​ന്ത​ര​മാ​യി ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ വി​ശു​ദ്ധ​മാ​യി കാ​ണു​ന്ന അ​ന്ത്യ​ത്താ​ഴം വ​ള​രെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച് ക​ലാ​സൃ​ഷ്ടി എ​ന്ന പേ​രി​ൽ കൊ​ച്ചി ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടു.

​ഇ​ത്ത​ര​ത്തി​ൽ ഉ​ള്ള ന​ട​പ​ടി​ക​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നു വി​രു​ദ്ധ​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ട്ട​നി​ൽ​ക്കു​ക​യും എ​ത്ര​യും പെ​ട്ട​ന്ന് ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

Kerala

മൂന്നാം വട്ടവും എല്ലാം ശരിയാക്കാൻ എല്‍ഡിഎഫിന്‍റെ കേരള യാത്ര ഫെബ്രുവരി ഒന്നു മുതല്‍

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കാനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടവും ഭരണം ഉറപ്പാക്കാനും എല്‍ഡിഎഫ് മേഖലാ ജാഥ നടത്തും. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്നു ജാഥകളാണ് നടത്തുന്നത്. ഇടതു മുന്നണിയെ നയിക്കുന്ന സിപിഎമ്മും പ്രധാന കക്ഷികളായ സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും ജാഥയ്ക്ക് നേതൃത്വം നല്‍കും.

വടക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മധ്യകേരള ജാഥയുടെ ക്യാപ്റ്റനായി കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ.മാണി എംപിയും, തെക്കന്‍ മേഖല ജാഥയുടെ ക്യാപ്റ്റനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും ജാഥ നയിക്കും.

ജാഥയുടെ വൈസ് ക്യാപ്റ്റന്‍മാരെയും മാനേജര്‍മാരെയും ജാഥാംഗങ്ങളെയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും. എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാകും.

എല്‍ഡിഎഫിന്‍റെ സംസ്ഥാന നേതാക്കളായിരിക്കും ജാഥയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. സമാപന സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും. കേന്ദ്രത്തിന്‍റെ കേരളത്തോടുള്ള അഗവണനയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയിലെ മുഖ്യ വിഷയം.

വടക്കന്‍ മേഖലാ ജാഥ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. 60 നിയമസഭാ മണ്ഡലങ്ങളാണ് വടക്കന്‍ മേഖലാ ജാഥയില്‍ ഉള്‍പ്പെടുക. 15 ദിവസമാണ് ജാഥയുടെ പര്യടനം.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. 47 മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നു പോകും. ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന ജാഥയില്‍ 33 മണ്ഡലങ്ങളാണ് ഉള്‍പ്പെടുക.

നിയോജക മണ്ഡലം കേന്ദ്രങ്ങളിലാണ് ജാഥയുടെ സ്വീകരണം. രാവിലെ ഒരു സ്വീകരണവും ഉച്ചകഴിഞ്ഞ് മൂന്ന് സ്വീകരണവും എന്ന രീതിയിലാണ് ജാഥയു പര്യടനം ക്രമീകരിച്ചിരിക്കുന്നത്. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ വലിയ പൊതുസമ്മേളനവും റാലിയും ക്രമീകരിക്കും.

കേരള യാത്രയ്ക്കു പുറമേ വീടുകള്‍ കയറിയുള്ള ആശയ സംവാദം സിപിഎം നേതൃത്വത്തില്‍ നടത്തും. ജനുവരി 15 മുതല്‍ 22 വരെയാണ് വീടുകയറ്റം. ജനുവരി അഞ്ചിന് വാര്‍ഡ് തലത്തില്‍ തൊഴിലുറപ്പ് സംരക്ഷണ അസംബ്ലിയും നടത്തും. ജനുവരി 12 കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയത്തിനെതിരെ സത്യാഗ്രഹ സമരവും നടത്തും.

Kerala

എൽഡിഎഫില്‍ ചേര്‍ന്നത് രാഷ്ട്രീയ തീരുമാനം; മുന്നണി മാറ്റം അജൻഡയിലില്ല: ജോസ് കെ. മാണി

കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. ആറു വര്‍ഷം മുമ്പ് ഇടതുമുന്നണിയില്‍ ചേര്‍ന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. ആ തീരുമാനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും മുന്നണി മാറ്റം കേരള കോണ്‍ഗ്രസിന്‍റെ അജൻഡയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു എന്നു കരുതി മുന്നണി മാറുന്നത് രാഷ്‌ട്രീയ മര്യാദയല്ല. യുഡിഎഫ് നേതാക്കാള്‍ ക്ഷണിക്കുന്നത് കേരള കോണ്‍ഗ്രസിന്‍റെ അടിത്തറ കണ്ടിട്ടാണ്. എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് യുഡിഎഫിന് കേരള കോണ്‍ഗ്രസിന്‍റെ ശക്തി മനസിലായത്. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണ്. നിലവില്‍ നടക്കുന്ന മുന്നണി മാറ്റ ചര്‍ച്ചകളില്‍ ഒരു കഴമ്പുമില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

ഇന്നു രാവിലെ 10.30ന് ആരംഭിച്ച ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ഇടതു മുന്നണിക്ക് ലഭിച്ചില്ല. എന്നാല്‍ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ അടിസ്ഥാനമാക്കിയാല്‍ പാലായില്‍ 1,523 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്.

ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു ഇവിടെ തനിച്ചു ഭൂരിപക്ഷമുണ്ട്. പാലാ നിയോജക മണ്ഡലത്തില്‍ പെടുന്ന ഉഴവൂര്‍, കിടങ്ങൂര്‍, ഭരണങ്ങാനം ജില്ലാ ഡിവിഷനുകളില്‍ എല്‍ഡിഎഫിനാണ് വിജയം.

പാലാ മുനിസിപ്പാലിറ്റിയില്‍ 10 കൗണ്‍സിലര്‍മാരാണു കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായിരുന്നത്. ഈ തെരഞ്ഞെടുപ്പിലും 10 കൗണ്‍സിലര്‍മാരുണ്ട്. ഒരു സീറ്റ് നറുക്കെടുപ്പിലൂടെയാണ് നഷ്ടമായത്. പാലാ നഗരസഭയില്‍ ഏറ്റവും വലിയ കക്ഷി കേരള കോണ്‍ഗ്രസാണ്. ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ഉചിതമായ സമയത്ത് എല്‍ഡിഎഫുമായി ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കും. ഇപ്പോള്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

Kerala

യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം

കോട്ടയം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകളാണ് കേരള കോണ്‍ഗ്രസ്-എം നേതൃത്വം തള്ളിയിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എമ്മിനുണ്ടായ കനത്ത തോൽവിക്കു പിന്നാലെയാണ് യുഡിഎഫ് പ്രവേശന ചർച്ച സജീവമായത്.

യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്നും എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളെ അറിയിച്ചു. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.

മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.

പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിധാരണ ഉണ്ടാക്കുകയായിരുന്നു. മുന്നണി മാറ്റ ചർച്ചകൾക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും സ്റ്റീഫൻ വ്യക്തമാക്കി.

National

കർഷകരുടെ ഭൂമി ഏറ്റെടുക്കൽ: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ.മാണി

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ജോ​സ് കെ. ​മാ​ണി ഉ​ന്ന​യി​ച്ചു. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന ഈ ​വെ​ല്ലു​വി​ളി മ​റി​ക​ട​ക്കു​ന്ന​തി​ന് 2023ൽ ​വ​ന​സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി വ​ന​ഭൂ​മി​യാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യു​ക, കൃ​ഷി​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് അ​നാ​വ​ശ്യ​മാ​യി ത​ർ​ക്ക​ത്തി​ലേ​ക്ക് പോ​കാ​ൻ പാ​ടി​ല്ല തു​ട​ങ്ങി​യ​വ ഭേ​ദ​ഗ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല മു​ൻ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സു​പ്രീം കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. ഇ​ത് ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​ത​ല​ത്തി​ലോ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലോ വ​ന​വി​സ്തൃ​തി കൂ​ട്ടു​വാ​നു​ള്ള ലോ​ബി​ക​ളു​ടെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ൽ നി​ല​വി​ലെ സ്ഥി​തി തു​ട​രു​ക​യാ​ണ്. അ​തി​നാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജോ​സ് കെ. ​മാ​ണി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ദേ​ശീ​യ പാ​ത, റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ജ​ന​സാ​ന്ദ്ര​ത അ​ടി​സ്ഥാ​ന​മാ​ക്കി പ​ദ്ധ​തി​ക​ൾ​ക്ക് തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

എല്‍ഡിഎഫ് അനുകൂല തരംഗമുണ്ടാകും: ജോസ് കെ. മാണി

കോ​ട്ട​യം: വി​ക​സ​ന​വും സാ​മൂ​ഹ്യ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് അ​നു​കൂ​ല​മാ​യ ജ​ന​ത​രം​ഗം ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മാ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

കെ​ട്ടു​റ​പ്പോ​ടും ഐ​ക്യ​ത്തോ​ടെ​യു​മാ​ണ് എ​ല്‍ഡി​എ​ഫ് തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. 80 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും ക​ട​ക​ക​ക്ഷി​ക​ള്‍ ത​മ്മി​ല്‍ ധാ​ര​ണ​യാ​യി ക​ഴി​ഞ്ഞെ​ന്നും ചി​ല സീ​റ്റു​ക​ള്‍ സം​ബ​ന്ധി​ച്ച ത​ര്‍ക്ക​ങ്ങ​ള്‍ ഉ​ള്ള​ത് നേ​തൃ​ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

റബറിന്‍റെ താങ്ങുവില: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് ജോസ്.കെ.മാണി

കോ​ട്ട​യം: കേ​ര​ള​ത്തി​ലെ ക​ര്‍ഷ​ക​സ​മൂ​ഹ​ത്തി​നു കൈ​ത്താ​ങ്ങാ​യി റ​ബ​റി​ന്‍റെ  താ​ങ്ങു​വി​ല 200 രൂ​പ​യാ​ക്കി​യും നെ​ല്ലി​ന്‍റെ താ​ങ്ങു​വി​ല 30 രൂ​പ​യാ​ക്കി​യും വ​ര്‍ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം സ്വാ​ഗ​താ​ര്‍ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.    

കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ അ​പ്ര​ഖ്യാ​പി​ത സാ​മ്പ​ത്തി​ക ഉ​പ​രോ​ധ​ത്തെ തു​ട​ര്‍ന്നു​ള്ള പ​രി​മി​തി​ക​ള്‍ക്കി​ട​യി​ലും ജ​ന​ക്ഷേ​മ തീ​രു​മാ​ന​ങ്ങ​ളാ​ണ് മ​ന്ത്രി​സ​ഭ കൈ​കൊ​ണ്ട​ത്.

ക്ഷേ​മ പെ​ന്‍ഷ​ന്‍ 2000 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്തി​യ​തും ആ​ശ​മാ​രു​ടെ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ര്‍ധി​പ്പി​ച്ച​തും ജീ​വ​ന​ക്കാ​ര്‍ക്ക് ഒ​രു ഗ​ഡു കൂ​ടി ഡി​എ ന​ല്‍കാ​നു​ള്ള തീ​രു​മാ​ന​വും സ്ത്രീ ​സു​ര​ക്ഷാ ​പെ​ന്‍ഷ​നും ഒ​രു ജ​ന​കീ​യ സ​ര്‍ക്കാ​രി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക​യാ​ണെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു.

Latest News

Up